Thursday, May 2, 2024
spot_img

കോഴിക്കോട് 12കാരന് നേരിട്ടത് നിരന്തരമായ പ്രകൃതി വിരുദ്ധ പീഡനം; അദ്ധ്യാപകന്‍ അജ്മൽ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുകാരനെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ സമാന്തര കോളേജ് അദ്ധ്യാപകന്‍ അറസ്റ്റിൽ.

കോഴിക്കോട് താമരശ്ശേരി പഴയ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ മുപ്പത്തൊമ്പതുകാരനായ അജ്മലിനെയാണ് കോഴിക്കോട് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

മാതാവിന്റെ സ്ഥാപനത്തിലെത്തിയ 12 കാരനെ കോളേജ് ഓഫീസിലെത്തിച്ച്‌ പീഡനത്തിനിരയാക്കുകയായിരുന്നു പ്രതി. കുട്ടിയെ അന്വേഷിച്ച്‌ മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച്‌ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മുൻപും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ്‌ അധ്യാപകനെതിരെ പോലീസ് കേസെടുത്തത്.

Related Articles

Latest Articles