ഇന്ത്യൻ സൈന്യത്തെയും നടൻ മോഹൻലാലിനെയും അധിക്ഷേപിച്ച ചെകുത്താന് (അജു അലക്സ്) വരുന്നത് എട്ടിന്റെ പണി. ചെകുത്താനെതിരെ പലയിടങ്ങളിൽ നിന്നും പരാതി വരുന്നതായി തിരുവല്ല സിഐ സുനിൽ കൃഷ്ണ വ്യക്തമാക്കി. അജു അലക്‌സിനെതിരെ ടെറിട്ടോറിയൽ ആർമിയും കേസിന് പോകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സിഐ പ്രതികരിച്ചു.
സൈന്യത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ ദില്ലിയിൽ നിന്നും ചെകുത്താനെതിരെ കേസ് ഫയൽ ചെയ്തു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ, സിനിമാ മേഖലയിൽ നിന്നുള്ള പലരും ചെകുത്താനെതിരെ മാനനഷ്ടക്കേസും ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ്. അതേസമയം, തന്നെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് പരാതിയൊന്നുമില്ല. എന്നാൽ ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചതിൽ മോഹൻലാലിന് വലിയ ബുദ്ധിമുട്ടുണ്ടായതായും സിഐ സുനിൽ കൃഷ്ണ വ്യക്തമാക്കി.
ചെകുത്താനെ പോലുള്ള യൂട്യൂബർമാർക്ക് കടിഞ്ഞാൺ ഇടണം. ഒന്നു പിടിമുറുക്കിയാൽ കുറച്ച് ഒതുങ്ങുമെന്നും ശക്തമായ നടപടിയെടുക്കണം എന്നായിരുന്നു മുകളിൽ നിന്നുള്ള നിർദ്ദേശമെന്നും സിഐ പറയുന്നു. അമ്മയുടെ ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസ് എടുത്തത്. ഇനിയും നടപടികളുണ്ട്, അതുമായി മുന്നോട്ടുപോകുമെന്നും എല്ലാ വഴിക്കും ചെകുത്താനുള്ള പണി വരുന്നുണ്ടെന്നും സിഐ പറയുന്നു.

