Friday, April 26, 2024
spot_img

കോവിഡ് വ്യാപനം രൂക്ഷം: വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്ക് രോഗം: തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജ് അടച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജ് അടച്ചു. വിദ്യാര്‍ഥികളടക്കം നൂറിലേറെപ്പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തുജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവല്ല കുമ്പനാട് എസ്ബിഐ ശാഖയും അടച്ചു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികള്‍ 10,000 കടന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം 12,742 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 420. രോഗമുക്തി നേടിയവര്‍ 2552. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍.

ഇന്നലെ തിരുവനന്തപുരത്താണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 3498 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എറണാകുളമാണ് തൊട്ടുപിന്നില്‍. 2214 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Articles

Latest Articles