Sunday, May 19, 2024
spot_img

കടന്നൽ കുത്തേറ്റ് ഭാസ്‌കര പൊതുവാൾ മരിച്ചു ; ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനും

കാസർഗോഡ് : കടന്നൽ കുത്തേറ്റ് തൃക്കരിപ്പൂരിൽ വായോധികൻ മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമായിരുന്നു മരിച്ച ഭാസ്‌കര പൊതുവാൾ. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

ഇദ്ദേഹത്തെ ഉടൻ തന്നെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഭാസ്‌കര പൊതുവാൾ ഇന്നാണ് മരിച്ചത്.

Related Articles

Latest Articles