Friday, December 26, 2025

അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്;വിധിയെഴുത്തിനൊരുങ്ങി 51 മണ്ഡലങ്ങൾ

ദില്ലി: പതിനേഴാം ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖ കോൺഗ്രസ് നേതാക്കളും രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി തുടങ്ങിയവർ അടക്കമുള്ള ബി ജെ പി നേതാക്കളും ഇന്ന് ജനവിധി തേടുന്നവരിൽ പെടുന്നു.

രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിക്കുക. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. സംഘർഷ സാധ്യത പരിഗണിച്ച് ജമ്മു കാശ്മീരിലും ജാർഖണ്ഡിലും വോട്ടെടുപ്പ് 4 മണി വരെയേ ഉള്ളൂ. മറ്റ് അഞ്ച് സംസ്ഥാനങ്ങളിൽ 6 മണി വരെ വോട്ട് ചെയ്യാം.

Related Articles

Latest Articles