Monday, May 6, 2024
spot_img

വോട്ടര്‍ പട്ടിക വിലക്ക് : തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നത് വിലക്കിയ ഉത്തരവിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. സ്വതന്ത്ര അധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏത് വോട്ടര്‍പട്ടിക ഉപയോഗിക്കണം എന്നതടക്കമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ കമ്മിഷന് അധികാരമുണ്ട്. ഇതിലേക്കുള്ള ഇടപെടല്‍ നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.പഴയപട്ടിക ഉപയോഗിക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിയാണ് ഡിവിഷന്‍ ബെഞ്ച് തളളിയത്.

2019ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയാറാക്കാന്‍ സമയമെടുക്കും. ഇത് തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. പുതിയ പട്ടിക തയാറാക്കാന്‍ പത്തു കോടിയോളം രൂപ അധികമായി ചെലവാക്കേണ്ടി വരും. ഇവയെല്ലാം പരിഗണിച്ച് 2015ലെ പട്ടികയുടെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Articles

Latest Articles