ദില്ലി: ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് (Election) തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നരക്ക് കമ്മീഷന്‍ ആസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതികള്‍ പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ഷെഡ്യൂള്‍ വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ അറിയിക്കും.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണം ബിജെപിയും പഞ്ചാബിൽ കോൺഗ്രസുമാണ് ഭരിക്കുന്നത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു.

