Monday, October 5, 2026

ട്വിറ്റർ ഏറ്റെടുക്കൽ ; ഇലോൺ മസ്‌കിന് കർശന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ രംഗത്ത് . കഴിഞ്ഞ ദിവസമാണ് ട്വിറ്ററിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായത്. ഇപ്പോഴിതാ മസ്‌കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്.യൂറോപ്യൻ യൂണിയൻ നിയമങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണണെന്ന് ഉന്നത ഉദ്യോഗസ്ഥൻ മസ്‌കിന് മുന്നറിയിപ്പ് നൽകി.

മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിൽ ചിലർ സന്തുഷ്ടരാണെങ്കിലും, പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യതയെയും തെറ്റായ വിവരങ്ങളുടെ കുതിച്ചുചാട്ടത്തെയും കുറിച്ച് ആശങ്കാകുലരായ നിരവധി പേരുണ്ട്. ഈ ആശങ്കയാണ് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥനും പങ്കുവെച്ചത്. കർശന മുന്നറിയിപ്പാണ് ഉദ്യോഗസ്ഥൻ ഇലോൺ മസ്‌കിന് നൽകിയിരിക്കുന്നതും.

Related Articles

Latest Articles