Friday, May 3, 2024
spot_img

ബിബിസി റിപ്പോർട്ടറുടെ കള്ളത്തരം കയ്യോടെ പിടിച്ച് ഇലോൺ മസ്ക്

ലണ്ടൻ : ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിനിടെ ബിബിസി റിപ്പോർട്ടറുടെ കള്ളത്തരം കൈയ്യോടെ പിടിച്ച് ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. ട്വിറ്ററിൽ വിദ്വേഷപരമായ ഉള്ളടക്കങ്ങൾ കുടൂന്നില്ലേ എന്നു റിപ്പോർട്ടർ മസ്കിനോട് ചോദിച്ചു. എന്നാൽ റിപ്പോർട്ടറിന് തക്ക ഭാഷയിൽ തന്നെ മസ്ക് മറുപടി നൽകുകയായിരുന്നു. റിപ്പോർട്ടറിന്റെ ആരോപണങ്ങൾ ഉദാഹരണം സഹിതം വ്യക്തമാക്കാനാണ് മസ്ക് ആവശ്യപ്പെട്ടത്. എന്നാൽ റിപ്പോർട്ടറിന് മറുപടി നൽകാനായില്ല തുടർന്നാണ് നിങ്ങൾ പറയുന്നതു നുണയാണെന്നു മസ്ക് ആരോപിച്ചത്.

ജീവനക്കാരുടെ കുറവ് എങ്ങനെയാണു ട്വിറ്ററിലെ വിദ്വേഷപരമായ ഉള്ളടക്ക പ്രശ്നം കൈകാര്യം ചെയ്യുന്നതിനെ ബാധിക്കുന്നതെന്നു റിപ്പോർട്ടർ ചോദിച്ചിരുന്നു. ‘‘എന്തു വിദ്വേഷ പ്രസംഗത്തെപ്പറ്റിയാണു നിങ്ങൾ പറയുന്നത്? ട്വിറ്റർ ഉപയോഗത്തിനിടയിൽ വിദ്വേഷപരാമർശങ്ങൾ കൂടുന്നതായി നിങ്ങൾ കണ്ടുവോ? എനിക്കങ്ങനെ തോന്നുന്നില്ല’’ എന്നായിരുന്നു മസ്കിന്റെ മറുപടി.

സത്യസന്ധമായി പറഞ്ഞാൽ തനിക്കങ്ങനെ അനുഭവമില്ലെന്നും എന്റെ ഫോളോവർമാരെ മാത്രമെ നോക്കാറുള്ളൂവെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞു. ‘‘ആരോപണത്തെ സാധൂകരിക്കുന്ന ഒരു ഉദാഹരണമെങ്കിലും ആവശ്യപ്പെട്ടിട്ട് നിങ്ങൾ ചൂണ്ടിക്കാട്ടിയില്ല. അങ്ങനെയാണെങ്കിൽ, സർ, എന്തിനെപ്പറ്റിയാണു സംസാരിക്കുന്നതെന്നു താങ്കൾക്ക് അറിയില്ല. വിദ്വേഷപരമായ ഒരു ട്വീറ്റ് പോലും കാണിച്ചുതരാനാകാത്ത നിങ്ങൾ അത്തരം ഉള്ളടക്കം വർധിച്ചെന്നു പറയുന്നു. അതു തെറ്റാണ്, നിങ്ങൾ നുണ പറയുന്നു’’– മസ്ക് വിശദീകരിച്ചു.

ഈയടുത്ത് ബിബിസിയെ ‘സർക്കാർ സഹായമുള്ള മാദ്ധ്യമസ്ഥാപനം’ എന്ന് ട്വിറ്റർ ലേബൽ ചെയ്തത് വലിയ വാർത്തയായിരുന്നു . സംഭവം ബിബിസിയെ ഏറെ പ്രകോപിപ്പിച്ചിരുന്നു.

Related Articles

Latest Articles