Sunday, May 19, 2024
spot_img

ഇലോൺ മസ്കും നടാഷയും തമ്മിൽ പ്രണയം?; പുറത്ത് വരുന്ന വാർത്തകൾ കേട്ട് ഞെട്ടി ടെക്ക് ലോകം

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാളും ടെസ്ല, സ്പേസ് എക്സ് തുടങ്ങി ശാസ്ത്ര സാങ്കേതിക വ്യവസായ രംഗത്തെ വ്യവസായ രംഗത്തെ അതികായനുമായ ഇലോൺ മസ്ക് ഓസ്‌ട്രേലിയന്‍ നടി നടാഷ ബസെറ്റുമായി പ്രണയത്തിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും നേരത്തെ സുഹൃത്തുക്കൾ ആയിരുന്നുവെന്നും മുൻ കാമുകി കനേഡിയൻ ഗായികയായ ഗ്രൈംസുമായി പിരിഞ്ഞതിന് ശേഷമാണ് നടാഷയുമായി പ്രണയത്തിലായതെന്നും റിപ്പോർട്ടുകൾ പറയുന്നു.

അടുത്തിടെ മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ നടാഷയും ഉണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ ഇവര്‍ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റില്‍ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമാവാന്‍ കാരണം. ഇലോണ്‍ വളകെ സ്മാര്‍ട്ടും ഇന്ററസ്റ്റിങ്ങും ആയതിനാലാണ് ബസെറ്റ് പ്രണയത്തിലായതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിൽ 2021 സെപ്റ്റംബറിലാണ് കനേഡിയൻ ​ഗായികയും ​ഗ്രാമി പുരസ്കാര ജേതാവുമായ ​ഗ്രിംസുമായി മസ്‌ക് വേര്‍പിരിഞ്ഞത്. ഇവര്‍ക്ക് ഒരു വയസ്സുള്ള ഒരു മകനുണ്ട്. ഇതിനുമുൻപ് കനേഡിയൻ എഴുത്തുകാരി ജസ്​റ്റിൻ വിൽസണുമായി മസ്ക് വിവാഹമോചനം നേടിയിരുന്നു.

Related Articles

Latest Articles