Friday, May 3, 2024
spot_img

ഇലോണ്‍ മസ്‌ക്കിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റി, യു എസില്‍ ഔദ്യോഗിക തിരക്കെന്ന് വിശദീകരണം

ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു. ഏപ്രില്‍ 21, 22 തീയതികളിലാണ് ഇലോണ്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ മൂലധന നിക്ഷേപത്തെ കുറിച്ചുള്ള ചര്‍ച്ചകക്കായാണ് മസ്‌ക്ക് എത്താനിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് യാത്ര മാറ്റുന്നതെന്നാണ് വിശദീകരണം. തന്റെ സാമൂഹിക മാദ്ധ്യമമായ എക്സിലൂടെയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം അറിയച്ചത്.

‘നിര്‍ഭാഗ്യവശാല്‍, ഇന്ത്യയിലേക്ക് മുന്‍കൂട്ടി തീരുമാനിട്ട സന്ദര്‍ശനം വൈകും. വളരെ ഭാരിച്ച ടെസ്ല തിരക്കുകള്‍ കാരണമാണ് തീരുമാനം മാറ്റേണ്ടി വന്നത്. എന്നാല്‍ ഈ വര്‍ഷം തന്നെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നു,’ SpaceX CEO ട്വീറ്റ് ചെയ്തു.

ടെസ്ലയുടെ ആദ്യ പാദത്തിലെ പ്രകടനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഏപ്രില്‍ 23-ന് യുഎസില്‍ നടക്കുന്ന നിര്‍ണായക കോണ്‍ഫറന്‍സ് കോളില്‍ മസ്‌കിന് പങ്കെടുക്കേണ്ടിവരും. ഇതാണ് അദ്ദേഹത്തിന്റെയാത്ര വൈകിപ്പിച്ചത്. പ്രധാനമന്ത്രി മോദിയെ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ആഴ്ച മസ്‌ക് എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ വിപണിയിലേക്ക് ടെസ്ല ഇന്‍കിന്റെ പ്രവേശനം എന്‍ട്രി ലെവല്‍ കാര്‍ നിര്‍മ്മാണത്തിലൂടെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാനായി ഒരു ഫാക്ടറി നിര്‍മ്മിക്കുന്നതിനാണ് പദ്ധതി ഇടുന്നത്. 200-300 കോടി ഡോളര്‍ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അടുത്തിടെ, വിദേശസ്ഥാപനങ്ങള്‍ പ്രാദേശികമായി നിക്ഷേപിച്ചാല്‍ അവര്‍ ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഉയര്‍ന്ന താരിഫ് കുറയ്ക്കുന്ന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന സാറ്റലൈറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കാനുള്ള പദ്ധതികളും ശതകോടീശ്വരനായ സംരംഭകന്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മസ്‌ക്കിന്റെ യാത്ര മാറ്റിയതോടെ ഈ പദ്ധതിയും വൈകിയേക്കും

Related Articles

Latest Articles