Friday, May 3, 2024
spot_img

സംവിധായകന്‍ ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ വന്‍മോഷണം; ഒരു കോടിയുടെ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

എറണാകുളം: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച. കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ നിന്നാണ് 1 കോടി രൂപയുടെ വസ്തുക്കൾ മോഷണം പോയത്. ഇന്ന് പുലർച്ചെയോടെയാണ് കവർച്ച നടന്നത്. കവർച്ച നടന്നത് അറിഞ്ഞതോടെ ജോഷിയുടെ കുടുംബം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സ്വർണാഭരണങ്ങൾ, വജ്ര നെക്‌ലേസ്, വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയാണ് മോഷണം പോയത്. 1 കോടിയോളം വിലമതിപ്പുള്ള വസ്തുക്കളാണ് നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചതായും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. അടുത്തിടെ മോഷണക്കേസുകളിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരികയാണ്.

Related Articles

Latest Articles