Saturday, May 11, 2024
spot_img

നിങ്ങൾ കേട്ട വാർത്ത തെറ്റ്! കാശ്മീരില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടില്ല, കാശ്മീര്‍ ജനത തന്നെ സ്വീകരിച്ചത് ഏറെ ഊഷ്മളയോടെ: വ്യാജവാർത്തയ്‌ക്കെതിരെ ഇമ്രാന്‍ ഹാഷ്മി

ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയ്ക്ക് നേരെ ആക്രമണം നടന്നു എന്ന വാർത്ത ഇന്ന് രാവിലെ ആയിരുന്നു പുറത്ത് വന്നത്. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വച്ച് ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറുണ്ടായെന്നും നടന് പരിക്കേറ്റു എന്നുമുള്ള വാർത്തകളായിരുന്നു പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ കാശ്മീരില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് പറയുകയാണ് ഇമ്രാന്‍ ഹാഷ്മി. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇമ്രാന്‍ ഹാഷ്മി കാശ്മീരില്‍ എത്തിയത്. തനിക്ക് നേരെ ആക്രമണമുണ്ടായി എന്നത് തെറ്റായ വാര്‍ത്തയാണ്. കാശ്മീര്‍ ജനത തന്നെ ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത് എന്നാണ് നടന്‍ ട്വിറ്ററില്‍ കുറിച്ചത്.

‘കാശ്മീര്‍ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്. ശ്രീനഗറിലും പഹല്‍ഗാമിലും ചിത്രീകരണത്തിന് എത്താന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത തെറ്റാണ്’ എന്ന് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു.

Related Articles

Latest Articles