Saturday, October 24, 2026

വിവാഹശേഷവും പഴയ പ്രണയബന്ധം തുടർന്നു !
മകളെ തലയറുത്ത് വനത്തിലുപേക്ഷിച്ച് പിതാവ്

ഹൈദരാബാദ് : വിവാഹത്തിനു ശേഷവും മുന്‍ കാമുകനുമായി പ്രണയബന്ധം തുടർന്ന 21 വയസ്സുകാരിയെ മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിശേഷം വെട്ടിനുറുക്കി വനത്തിനുള്ളിൽ ഉപേക്ഷിച്ച് പിതാവ്. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അലമുരു സ്വദേശിനിയായ പ്രസന്ന റെഡ്ഡി (21)യെയാണ് പിതാവ് ദേവേന്ദ്ര റെഡ്ഡി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഫെബ്രുവരി 10 നായിരുന്നു കൊലപാതകം നടന്നത്.

ഗ്രാമത്തിലെ താഴ്ന്ന ജാതിക്കാരനായ യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാൽ ഈ പ്രണയബന്ധം എതിർത്ത ദേവേന്ദ്ര രണ്ടു വർഷം മുൻപ് ഹൈദരാബാദിലുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ മനോഹർ റെഡ്ഡിയെക്കൊണ്ട് യുവതിയെ നിർബന്ധിച്ച് വിവാഹം നടത്തിപ്പിച്ചു. ഭർത്താവിനൊപ്പം ഹൈദരാബാദിൽ താമസമാക്കിയിരുന്നെങ്കിലും കാമുകനുമായി യുവതി ബന്ധം തുടർന്നിരുന്നു.

മാതാപിതാക്കളെ കാണുന്നതിനായി ഒരു മാസം മുൻപ് വീട്ടിലെത്തിയ യുവതി കാമുകനുമായി വീണ്ടും കൂടുതൽ അടുത്തതോടെ ഭർത്താവിന്റെ അടുക്കലേക്കു മടങ്ങിപോകില്ലെന്ന് പറഞ്ഞു. ഇതോടെ വിവാഹശേഷമുള്ള മകളുടെ ബന്ധം നാട്ടുകാാർക്കിടയിലും സംസാരവിഷയമായി.
ഇതു സംബന്ധിച്ച് നടന്ന തർക്കത്തിലാണ് യുവതിയെ ദേവേന്ദ്ര കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്. ഇതിനു ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെ തലയറുത്ത്, ശരീരവും തലയും രണ്ടിടങ്ങളിലായി വനത്തിൽ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു.

കൊലപാതകശേഷം സ്വാഭാവികമായാണ് ദേവേന്ദ്ര പെരുമാറിയത് . എന്നാൽ പെൺകുട്ടിയുടെ മുത്തച്ഛന്റെ നിർബന്ധത്താൽ ഇയാൾക്ക് മകളെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകേണ്ടി വന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ്, ദേവേന്ദ്രന്റെ പെരുമാറ്റത്തിൽ സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊപാതക വിവരം പുറത്തറിയുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലില്‍ മൃതദേഹവും വെട്ടിമാറ്റിയ തലയും വനമേഖലയില്‍ നിന്നും കണ്ടെത്തി.

Related Articles

Latest Articles