Friday, May 17, 2024
spot_img

കാലു മാറി ശസ്ത്രക്രിയ ; സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡ് യോഗം തുടങ്ങി

കോഴിക്കോട്: കോഴിക്കോട്ടെ നാഷണൽ ആശുപത്രിയിൽ രോഗിയുടെ കാല് മാറി ശാസ്ത്രക്രിയ ചെയ്ത സംഭവത്തിൽ, വിശദമായ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് രൂപീകരിച്ച മെഡിക്കൽ ബോർഡിന്റെ യോഗം ചേർന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം മേധാവിയുടെ ഓഫീസിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ ഡി എം ഓയും മറ്റ്‌ വിദഗ്ധ ഡോക്ടർമാരും പങ്കെടുക്കുന്നുണ്ട്. കാല് മാറി ശാസ്ത്രക്രിയ നടത്തിയ രോഗിയുടെ ബന്ധുക്കളെയും യോഗത്തിൽ പങ്കെടുക്കാൻ വിളിച്ചിരുന്നു.

കക്കോടി സ്വദേശിനി സജ്‌നയുടെ ഇടതുകാലിന് പകരം വലതു കാലിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിന് കാരണമായ സാഹചര്യം ആണ് ബോർഡ്‌ പ്രധാനമായും പരിശോധിക്കുക .

Related Articles

Latest Articles