Saturday, October 31, 2026

മതസ്വാതന്ത്ര്യം പൂത്തുലയുന്ന ഭാരതം !! ‘ഭാരതത്തിലേതു പോലെ ഇസ്ലാമികപ്രവർത്തനം നടത്താൻ അറബ് രാജ്യങ്ങളിൽ പോലും കഴിയില്ല ‘പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ

കോഴിക്കോട്: ഭാരതത്തിലേതു പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സാധിക്കുന്ന മറ്റൊരു രാജ്യവും ലോകത്തില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി. വിഭാഗം സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ അഭിപ്രായപ്പെട്ടു. സൗദി ഉൾപ്പെടെയുള്ള കടുത്ത ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഭാരതത്തിലുള്ളത് പോലെ മതസ്വാതന്ത്ര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി . സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ(എസ്.എസ്.എഫ്.) സമ്മേളനത്തിൽ സംസാരിക്കവെ ആണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.

‘ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. പരിചയമുള്ള ഗൾഫ് നാടുകളിൽ യു.എ.ഇ., ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ, സിംഗപ്പൂർ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവർത്തനത്തിന് പറ്റിയ ഒരു രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്‌നവുമില്ല.’ പൊന്മള അബ്ദുൽ ഖാദർ മുസ്ല്യാർ വ്യക്തമാക്കി.

Related Articles

Latest Articles