Wednesday, May 15, 2024
spot_img

ഗ്യാലറിയിലെത്തുന്ന ഓരോ സിക്‌സും വെളിച്ചം പകരുക ആറ് കുടുംബങ്ങൾക്ക് !റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു – രാജസ്ഥാൻ റോയൽസ് മത്സരം ചരിത്രത്തിലിടം നേടുന്നത് ഇങ്ങനെ!

ഐപിഎലിൽ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു – രാജസ്ഥാൻ റോയൽസ് മത്സരം പുരോഗമിക്കുമ്പോൾ ഐപിഎൽ പ്രേമികൾക്കും ക്രിക്കറ്റ് ആരാധകർക്കുമൊപ്പം രാജസ്ഥാനിലെ നിരവധി വീട്ടമ്മമാരും മത്സരത്തെ ആവേശത്തോടെ നോക്കുകയാണ്. ഒരു ഐപിഎൽ മത്സരം എന്നതിനുമപ്പുറം വനിതാ ശാക്തീകരണം ലക്ഷ്യമിട്ട്, രാജസ്ഥാനിലെ വീടുകളിൽ സോളാർ വൈദ്യുതി എത്തിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാവുകയാണ് ഇന്നത്തെ മത്സരത്തിലൂടെ രാജസ്ഥാൻ റോയൽസിന്റെ സാമൂഹ്യ സേവന വിഭാഗമായ റോയൽ രാജസ്ഥാൻ ഫൗണ്ടേഷൻ.

ഇന്നത്തെ മത്സരത്തിൽ ഇരു ടീമുകളിലെയും താരങ്ങൾ പായിക്കുന്ന ഓരോ സിക്സും ആറു വീടുകൾക്കാണ് സോളാർ വൈദ്യുതി പാനലുകൾ ലഭ്യമാക്കുക. ‘പിങ്ക് പ്രോമിസ് മാച്ച്’ എന്നാണ് ഇന്നത്തെ മത്സരം അറിയപ്പെടുക. രാജസ്ഥാനിലെ ഗ്രാമങ്ങളെ വികസനത്തിലേക്ക് പിടിച്ചുനടത്തിയ സ്ത്രീകൾക്കും അവരുടെ പോരാട്ടങ്ങൾക്കുമുള്ള ആദരവെന്ന നിലയിലും സൗരോർജ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗവുമായാണ്രാജസ്ഥാൻ ഈ മത്സരം പിങ്ക് പ്രോമിസ് മത്സരമായി പ്രഖ്യാപിച്ചിരിക്കുന്നത്. പൂർണമായും പിങ്ക് ഔട്ട്ഫിറ്റിലാണ് രാജസ്ഥാൻ ടീം മത്സരത്തിനിറങ്ങിയിരിക്കുന്നത്.

പിങ്ക് പ്രോമിസ് പോരാട്ടത്തിന്റെ സ്പെഷ്യൽ ജേഴ്സി വില്പനയിൽ നിന്ന് ലഭിക്കുന്ന തുകയും ഒപ്പം, ഓരോ മത്സര ടിക്കറ്റിൽ നിന്ന് 100 രൂപ വീതവും, റോയൽ രാജസ്ഥാൻ ഫൗണ്ടേഷന്, ടീം നൽകും.

Related Articles

Latest Articles