Monday, May 13, 2024
spot_img

ഇനി പരീക്ഷാച്ചൂടിലേക്ക്: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ 23 മുതല്‍ ; എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ ഏപ്രിലില്‍

തിരുവനന്തപുരം: ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ (Exam) മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും ഏപ്രിൽ, മെയ്‌ മാസങ്ങളിലും നടക്കും.

പരീക്ഷകള്‍ സുഗമമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂര്‍ത്തിയാക്കല്‍ സംബന്ധിച്ച്‌ പ്രതിവാര അവലോകനം നടത്താനും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്‌എസ്കെ-യുടെയും എന്‍എസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയിൽനിന്ന്‌ കേരളത്തിലെ കുട്ടികൾ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ പൊതുപരീക്ഷകൾ സമയബന്ധിതമായി നടത്തുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

Related Articles

Latest Articles