Wednesday, October 7, 2026

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷ ഏപ്രില്‍ 26 മുതല്‍

ദില്ലി: സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ഘട്ട പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ നടക്കുക. രാവിലെ 10.30ന് പരീക്ഷ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസ് പരീക്ഷകൾ മേയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15നും അവസാനിക്കും.
പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാകും.

കോവിഡ് മൂലം കാലതാമസം വന്നെങ്കിലും വിദ്യാർഥികൾക്ക് തയാറെടുപ്പ് നടത്താൻ മതിയായ സമയമുണ്ടെന്ന് ബോർഡ് അറിയിച്ചു. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല രണ്ട് ഷിഫ്റ്റ് ആയി പരീക്ഷ നടത്തുന്നത് സാധ്യമല്ലെന്നും സിബിഎസ്ഇ അറിയിച്ചു.

Related Articles

Latest Articles