Tuesday, May 7, 2024
spot_img

പരീക്ഷാ പേ ചർച്ച ഇന്ന് ; പരീക്ഷയെ സമ്മർദ്ദമില്ലതെ എങ്ങനെ നേരിടാം?പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ 3000 വിദ്യാർത്ഥികൾ

പ്രധാനമന്ത്രിയുടെ ഏഴാമത് പരീക്ഷാ പേ ചർച്ച ഇന്ന് ദില്ലി ഭാരത് മണ്ഡപത്തിൽ നടക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3000 വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും. ഓണ്‍ലൈനായും ടെലിവിഷൻ വഴിയും പരിപാടി പ്രദർശിപ്പിക്കും. വിദ്യാർത്ഥികളുമായി സംവദിക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നുവെന്നാണ് മോദി സമൂഹമദ്ധ്യമത്തിൽ കുറിച്ചത് . ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലും 11 മണി മുതൽ പരിപാടി തൽസമയം കാണാം

രാജ്യത്തെ ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളോട് പരിപാടി കുട്ടികളെ കാണിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണ 2 കേടിയിലധികം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 2018 ൽ തുടങ്ങിയ പരീക്ഷാ പേ ചർച്ച ആറ് പതിപ്പുകൾ പിന്നിട്ടു. കൊവിഡ്ക്കാലത്ത് പരിപാടി ഓണ്‍ലൈനായും നടത്തിയിരുന്നു.

Related Articles

Latest Articles