Saturday, May 4, 2024
spot_img

നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ;അഡ്വക്കേറ്റ് ജനറലിന്റെ പുതിയ നാമനിര്‍ദേശം സംബന്ധിച്ച് തീരുമാനമുണ്ടായേക്കും

ബിഹാറിലെ പുതിയ എൻഡിഎ ‍മുഖ്യമന്ത്രിയായി നിതീഷ് കുമാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ രാവിലെ 11.30-നാണ് യോ​ഗം ചേരുന്നത്. ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് സിൻഹയും മറ്റ് മന്ത്രിമാരും പങ്കെടുക്കും.

അഡ്വക്കേറ്റ് ജനറലിന്റെ പുതിയ നാമനിർദ്ദേശം സംബന്ധിച്ച് യോ​ഗത്തിൽ തീരുമാനമുണ്ടായേക്കും. മഹാസഖ്യത്തെ തകർത്ത് കൊണ്ട് കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജെഡിയു (ജനതാ​ദൾ യുണൈറ്റ‍്ഡ്) നിയമസഭാകക്ഷി യോ​ഗത്തിന് ശേഷമാണ് നിതീഷ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് വൈകുന്നേരം എൻഡിഎ സർക്കാരിന്റെ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് കുമാർ ചുമതലയേറ്റു.

Related Articles

Latest Articles