Saturday, April 27, 2024
spot_img

‘ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ’;അവിഹിതബന്ധമാരോപിച്ച് കൊലപാതകം; ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

ഗോരഖ്പൂർ: അവിഹിതബന്ധമാരോപിച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് കൊലപാതകം നടന്നത്.രാജ്ഘട്ടിലെ ഖുറംപൂർ സ്വദേശിയായ ശരദ്ചന്ദ്ര പാൽ എന്നയാളാണ് മകന്റെ പ്രായത്തിലുള്ള പുരുഷനുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഭാര്യ നീലത്തെ കൊലപ്പെടുത്തിയത്.

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാൻ ഇയാൾ രാജ്ഘട്ട് പോലീസ് സ്റ്റേഷനിലെത്തി. “ഞാൻ എന്റെ ഭാര്യയെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ” എന്ന് പറഞ്ഞായിരുന്നു ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഉടൻ തന്നെ ഇയാളുടെ വീട്ടിലേക്ക് എത്തി പോലീസ് അന്വേഷിക്കുകയും വീട്ടിനുള്ളിൽ ഭാര്യയെ മരിച്ച നിലയിൽ കാണുകയും ചെയ്തു. തുടർന്ന് പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles