Thursday, September 24, 2026

ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസിന്റെ മിന്നൽ റെയ്ഡ്: മലപ്പുറത്ത് നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസിന്റെ മിന്നൽ റെയ്ഡ്(Excise Raid In Tattoo Centres In Kerala). വേദന അറിയാതിരിക്കാൻ ടാറ്റൂ സ്ഥാപനങ്ങളിൽ ലഹരി മരുന്ന് നൽകുന്നെന്ന സൂചനയെത്തുടർന്നാണ് എക്സൈസ്‌ മിന്നൽ പരിശോധന ആരംഭിച്ചത്.

എക്സൈസ്‌ നടത്തിയ പരിശോധനയിൽ മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തിൽ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്നലെ കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് വ്യാപക പരിശോധന നടത്തിയിരുന്നു. 4 സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. എന്നാൽ ഇവിടെ നിന്നും ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു.

ലഹരിവസ്തുക്കൾ സംസ്ഥാനത്ത് വ്യാപകമായി പിടികൂടുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിലാണ് എക്സൈസും പോലീസും. സ്കൂൾ മേഖലകളിലുൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കുട്ടികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്നതുൾപ്പെടെ തടയുന്നതിനും നീക്കങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.

Related Articles

Latest Articles