Monday, April 29, 2024
spot_img

പബ്ജിയിലൂടെയുള്ള പരിചയം ; യുവാവിനൊപ്പം നോയിഡയിൽ നിയമവിരുദ്ധമായി താമസിച്ചിരുന്ന പാകിസ്ഥാനി യുവതിയും 4 കുട്ടികളും പോലീസ് പിടിയിൽ

നോയിഡ: നാല് കുട്ടികളുമായി നിയമവിരുദ്ധമായി ഉത്തർപ്രദേശിലെ നോയിഡയയിൽ താമസിച്ചു വരികയായിരുന്ന പാകിസ്ഥാനി യുവതി പിടിയിൽ. ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട യുവാവിനെ തേടിയാണ് ഇവർ നോയിഡയിലെത്തിയത് .4 കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്നു.

ഇവർ യുവാവുമൊത്ത് വാടക വീട്ടിൽ താമസിപ്പിച്ചുവരികയായിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെയും കസ്റ്റഡിയിലെടുത്തതായി ഗ്രേറ്റർ നോയിഡ പൊലീസ് അധികൃതർ വ്യക്തമാക്കി. നേപ്പാൾ വഴി കഴിഞ്ഞ മാസമാണ് യുവതിയും കുട്ടികളും അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Related Articles

Latest Articles