Thursday, May 16, 2024
spot_img

ബെം​ഗളൂരുവിലെ കഫേയിൽ സ്ഫോടനം ! നാല് പേർക്ക് പരിക്ക് ; പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക നിഗമനം

ബെം​ഗളൂരു : കുന്ദലഹള്ളിയിൽ കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പൊള്ളലേറ്റു. വൈറ്റ്ഫീൽഡിൽ പ്രവർത്തിക്കുന്ന രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ മൂന്നുപേരും കഫേ ജീവനക്കാരാണ്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിനിടയായത് എന്നാണ് പ്രാഥമിക നിഗമനം.

വൈറ്റ്ഫീൽഡ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. CA ദിവ്യ രാഘവേന്ദ്ര റാവുവും രാഘവേന്ദ്ര റാവുവും ചേർന്നാണ് 2021 ൽ സ്ഥാപിച്ച കഫേയാണ് രാമേശ്വരം കഫേ. അന്തരിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാമിൻ്റെ ജന്മസ്ഥലത്തോടുള്ള ആദരസൂചകമായാണ് ഈ പേര് തെരഞ്ഞെടുത്തത്.

Related Articles

Latest Articles