Thursday, October 22, 2026

ഫേസ്‌ബുക്ക് ലൈവില്‍ ആത്മഹത്യാ ശ്രമം; യുവാവിനെ വീട്ടിലെത്തി രക്ഷിച്ചു പോലീസ്

കോട്ടയം: ഫേസ്‌ബുക്ക് ലൈവ് ഓണാക്കിവച്ച് ആത്മഹത്യാ ശ്രമം നടത്തിയ യുവിനെ പോലീസ് രക്ഷപെടുത്തി. പാലാ സ്വദേശിയായ 30കാരനെയാണ് പോലീസ് രക്ഷിച്ച്‌ ആശുപത്രിയിലാക്കിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യ ശ്രമിച്ചത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. ‘എന്റെ ആത്മഹത്യാ ലൈവ്’ എന്ന് കുറിച്ചുകൊണ്ടാണ് യുവാവ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ താമസസ്ഥലത്തെത്തിയെങ്കിലും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് യുവാവിനെ അനുനയിപ്പിച്ച്‌ വീടിന്റെ വാതില്‍ തുറപ്പിച്ചു. പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles