Friday, May 17, 2024
spot_img

പ്രിയ ആഷിഖ് സഖാവിനോട് ; ഈ പറയുന്ന ചേരുവകളൊക്കെ ചേർത്ത് പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കണം; ഇനി പണമില്ലെങ്കിൽ ബക്കറ്റ്’പിരിവ് നടത്താമെന്ന് പരിഹാസവുമായി യുവ നേതാവ് ; വൈറലായി പോസ്റ്റ്

തിരുവനന്തപുരം : 2016 -ൽ അധികാരത്തിലേറിയ പിണറായി സർക്കാർ നാല് വർഷം പൂർത്തീകരിച്ച് മുന്നോട്ട് പോകുമ്പോളും വിവാദങ്ങൾ പിടിവിടാതെ പിന്തുടരുന്നുണ്ട് . ഇതിനിടെയാണ് തലയിൽ ഇടി വീണപോലെ സ്വപ്നയും സംഘവുമെത്തിയത് . കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക് .

ഈ സന്ദർഭത്തിൽ ചലച്ചിത്ര സംവിധായകൻ ആഷിഖ് അബുവിനോട് അഭ്യർത്ഥന നടത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് യുവ നേതാവ് റിയാസ് മുക്കോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവ നേതാവിന്റെ അഭ്യർത്ഥന. മുഖ്യമന്ത്രി പിണറായിയുടെ നാല് വർഷത്തെ ഭരണം ഒരു സിനിമയാക്കണമെന്നാണ് യുവ നേതാവ് പറയുന്നത്. സിനിമയ്ക്ക് വേണ്ട ചേരുവകളെല്ലാം താന്‍ നല്‍കാമെന്നും ഇനി സിനിമ നിര്‍മ്മിക്കുവാന്‍ ഫണ്ടില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ബക്കറ്റ് പിരിവ് നടത്താമെന്നും അദ്ദേഹം പരിഹസിച്ചു

.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ :

പ്രിയ സുഹൃത്തുക്കളേ എനിക്ക് സഖാവ് (സംവിധായകന്‍) ആഷിഖ് അബുവിനെ നേരിട്ട് പരിചയമില്ല അതുകൊണ്ട് ഈ പോസ്റ്റ് അദ്ദേഹം കാണും വരെ ഷെയര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു….
പ്രിയപ്പെട്ട ആഷിഖ് അബൂ…
പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം
താങ്കളൊരു സിനിമയാക്കണം എന്നഭ്യര്‍ത്ഥിക്കുന്നു…
പിണറായി സഖാവിന്റെ 4 വര്‍ഷത്തെ ഭരണം സിനിമയാക്കണം

താങ്കളത് ചെയ്താല്‍ അതൊരു ഗംഭീര വിജയമായിരിക്കും എന്ന് തീര്‍ച്ച…
എല്ലാ ചേരുവകളുമുള്ള ഒരു ഒന്നാന്തരം ബ്രഹ്മാണ്ഡ ചിത്രം…

ആവശ്യത്തിലധികം കോമഡി യുണ്ട്…
(ചിറ്റപ്പന്‍ ജയരാജന്‍)

ഇഷ്ടം പോലെ കൊലപാതകങ്ങളുണ്ട് (ശുഹൈബ്,ശരത് ലാല്‍ കൃപേഷ്, etc….)

ദാനധര്‍മങ്ങളുണ്ട്
(അരമന്ത്രി കൊച്ചാപ്പാന്റെ മാര്‍ക്ക് ദാനം)

പാട്ടും കത്തിക്കുത്തുമുണ്ട്
(ശിവരഞ്ജിത്ത്, നസീം From യൂണിവേഴ്‌സിറ്റി കോളേജ്)

ബെല്ലി ഡാന്‍സുണ്ട്
(മണി ഉദ്ഘാടനം ചെയ്ത ക്വാറി )

പ്രളയമുണ്ട് പ്രളയ ഫണ്ട് തട്ടിപ്പുമുണ്ട്…

കിന്നാരമുണ്ട്
(പൂച്ചക്കുട്ടി ശശീന്ദ്രന്‍)…

അറബിയെ പറ്റിക്കലും,ബാര്‍ ഡാന്‍സും,അവിഹിതവും,അനാഥത്വവും,
മുബൈ മുത്തശ്ശനും തുടങ്ങി
DNA test വരെ ഉണ്ട്….
(B കോടിയേരീസ് )…

കുടുംബ സ്‌നേഹമുണ്ട് (ചിറ്റപ്പന്റ, കടകംപള്ളിയുടെ, ജലീലിന്റെ,ഷംസീറിന്റെ, റഹീമിന്റെയൊക്കെ ബന്ധ ക്കാരുടെ നിയമനങ്ങള്‍ )

തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയPRഉം അവാര്‍ഡുമുണ്ട്…
(കോട്ടിട്ട് പിഞ്ഞാണം വാങ്ങല്‍)

കാണാതാകലുണ്ട്…
(ഉത്തരപേപ്പര്‍ )

സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകന്‍, അതിരാത്രം എന്നീ സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള

സ്വര്‍ണ്ണക്കളക്കടത്തുമുണ്ട്

പിന്നെ…
മണ്ണ്,പെണ്ണ്,മണല്‍,ഡാറ്റ, ഹെലികോപടര്‍,അബ്കാരി,
etc…etc…etc….
അങ്ങനെ
മാഫിയയുടെ പല രൂപങ്ങളുണ്ട്….

ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പരിവെട്ടവുമുണ്ട്
(പ്രളയബാധിതരുടെ,PSC ഉദ്യോഗാര്‍ത്ഥികളുടെ, രോഗികളുടെ, മത്സ്യതൊഴിലാളികളുടെ….
അങ്ങനെ അനേകായിരങ്ങളുടെ )

ഇത് ഗൗരവം ചോരാതെ ചെയ്യാന്‍ കഴിയുന്ന ഒരാളേ ഇന്ന് മലയാളത്തിലൊള്ളു അത് താങ്കളാണ്….
താങ്കള്‍ ചെയ്താലേ ഒരു പഞ്ച് കിട്ടൊള്ളു…

ഇനി പണംമില്ലാത്തതോ, പ്രൊഡ്യൂസറെ കിട്ടാത്തതോ ആയ വല്ല പ്രശ്‌നവുമുണ്ടെങ്കില്‍ അതിന് പരിഹാരം ഞങ്ങളുണ്ടാക്കും….

യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പാട്ട കിലുക്കിയോ….
ബക്കറ്റ് പിരിവെടുത്തോ…

ആഷിഖിന്‌സിനിമപിടിക്കാന്‍500രൂപ ചലഞ്ച്

നടത്തിയോ ഞങ്ങള്‍ പണം കണ്ടെത്തി തരാം….

താങ്കള്‍ ഇതിനു തയ്യാറാവുമെന്ന പ്രതീക്ഷയോടെ…

റിയാസ് മുക്കോളി,
വൈസ് പ്രസിഡന്റ്
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി..

Related Articles

Latest Articles