Saturday, September 19, 2026

വീണ്ടും വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു! മാമന്നന്‍ ലുക്ക് പുറത്ത്

വീണ്ടും വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നു. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്.

ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന സിനിമയില്‍ കീര്‍ത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നുണ്ട്. മാമന്നന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ സെറ്റില്‍ ഫഹദ് ജോയിന്‍ ചെയ്തു. എ.ആര്‍. റഹ്മാന്‍ ആണ് സംഗീതം. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം.

2017-ല്‍ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴില്‍ എത്തിയത്. പിന്നീട് സൂപ്പര്‍ ഡീലക്സ് എന്നൊരു ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

Related Articles

Latest Articles