Thursday, May 2, 2024
spot_img

മഹാശിവരാത്രി; വിശ്വാസവും ഐതീഹ്യവും; പ്രധാന പൂജകള്‍ എന്തൊക്കെ?

ശിവന്റെ രാത്രിയാണു ശിവരാത്രി. ശിവമായ രാത്രി കൂടിയാണു ശിവരാത്രി. മംഗളകരമായ രാത്രി എന്നർഥം വരുന്നു. ഇക്കൊല്ലത്തെ മഹാശിവരാത്രി നാളെ ആണ്. ചാന്ദ്ര രീതിയിലുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി തിഥി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

ലോകം മുഴുവൻ നശിപ്പിക്കാൻ കെൽപുള്ള കാളകൂടം എന്ന വിഷത്തെ ഭഗവാൻ പരമശിവൻ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണിത് എന്നാണ് ഐതിഹ്യം. കാളകൂടം കുടിച്ച പരമശിവന്റെ രക്ഷയ്ക്കായി ഭർത്താവിന്റെ കണ്ഠത്തിൽ പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ പാർവതീദേവി ശിവഭജനം ചെയ്തു എന്നു പുരാണങ്ങളിൽ പറയുന്നു. അതുകൊണ്ടുതന്നെ ശിവരാത്രി ദിവസം വ്രതമെടുത്ത് രാത്രി ഉറക്കമിളച്ച് ശിവനെ ഭജിച്ചാൽ ശിവപ്രീതിയിലൂടെ ഐശ്വര്യവും സൗഭാഗ്യവും ഉണ്ടാകും എന്നാണു വിശ്വാസം.

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും മഹനീയമായ നാളുകളിലൊന്നാണ് ശിവരാത്രി. ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി എന്നാണത്ര. ഈ വര്‍ഷം മാര്‍ച്ച് 1 ചൊവ്വാഴ്ചയാണ് ശിവരാത്രി ആഘോഷിക്കുന്നത്. സംസ്ഥാനത്തെ ശിവക്ഷേത്രങ്ങളില്‍ വിപുലമായ ഒരുക്കങ്ങളാണ് ശിവരാത്രി മഹോത്സവത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ശിവരാത്രിയുടെ പിറ്റേന്നുള്ള ബലിതര്‍പ്പണത്തിന് ഹിന്ദുമത വിശ്വസത്തില്‍ പ്രാധാന്യം ഏറെയാണ്. അന്ന് നടത്തുന്ന ബലി തര്‍പ്പണത്തിലൂടെ പൃതൃക്കള്‍ക്ക് മോക്ഷഭാഗ്യവും ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം. ആലുവ മണപ്പുറത്തെ ബലിതര്‍പ്പണവും ശിവരാത്രി ആഘോഷവും ഏറെ പ്രസിദ്ധമാണ്.

ഈ ദിവസത്തെ പ്രധാന പൂജകള്‍

  1. വിഘ്നേശ്വരബലി, സഞ്ജീവനിപൂജ ഇവ നടത്തിക്കുന്നത് സര്‍വ്വരോഗശാന്തി നല്‍കുന്നു. 2. വിഘ്നേശ്വരബലി, അഘോരബലി ഇവ നടത്തിയാല്‍ കഠിനദോഷ ദുരിതങ്ങള്‍, ശത്രുതാ ദോഷങ്ങള്‍ ഇവ മാറുന്നതാണ്.
  2. സിദ്ധിവിനായകബലി, ചിന്താമണി പൂജ ഇവ നടത്തിയാല്‍ സകലാഭീഷ്ടസിദ്ധി ഫലം.
  3. മനസ്സിന്റെ ആഗ്രഹപ്രാപ്തി, വിവാഹ-ദാമ്പത്യ ഉന്നതി ഇവയ്ക്കായി ഉമാമഹേശ്വര പൂജ നടത്തുക.
  4. സകലവിധ സാമ്പത്തിക ഉയര്‍ച്ചയ്ക്കുമായി ചിദംബരപൂജ നടത്തുക

(കടപ്പാട്)

Related Articles

Latest Articles