Tuesday, May 14, 2024
spot_img

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​യാ​ള്‍ പി​ടി​യി​ല്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചതായി വ്യാജ സന്ദേശം നല്‍കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. നബിപ്പൂര്‍ഗ്രാമത്തിലെ ശിവം പോസ്വാള്‍ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.

മീററ്റ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ജിആര്‍പി റെയില്‍വേ സ്റ്റേഷനില്‍ ബോംബ് വച്ചതായി സന്ദേശം നല്‍കുകയായിരുന്നു. വിവരം ലഭിച്ചതോടെ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും പോലീസ് സംഘം വിശദമായി പരിശോധന നടത്തി. എ​ന്നാ​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ യാ​തൊ​ന്നും ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശി​വം പോ​സ്‌​വാ​ളി​നെ പി​ടി​കൂ​ടി​യ​ത്. തുടര്‍ന്ന് ഫോണ്‍ കോണ്‍ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ​ഇയാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Latest Articles