Friday, September 25, 2026

ഹാമര്‍ തലയിൽ വീണ വിദ്യാര്‍ഥിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു

പാലാ: കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ പതിച്ച്‌ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്നിലവ് ചൊവ്വൂര്‍ കുരിഞ്ഞംകുളത്ത് അഭീല്‍ ജോണ്‍സണി(17)ൻ്റെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. സ്വയം ശ്വസിക്കാന്‍ സാധിക്കുമോ എന്നറിയാന്‍ അഭീലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റി.

വിദ്യാര്‍ഥിക്ക്‌ പരിക്കേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338-ാംവകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഞായറാഴ്ച മൂന്ന്‌ കായികാധ്യാപകരെകൂടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തു.
കഴിഞ്ഞ ദിവസം ഒഫീഷ്യല്‍സ് അടക്കം എട്ടുപേരെ ചോദ്യം ചെയ്തിരുന്നു. പാലാ സി.ഐ. വി.എ.സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഘാടകര്‍ക്ക് വീഴ്ച സംഭവിച്ചതായി പാലാ ആര്‍.ഡി.ഒ. അനില്‍ ഉമ്മന്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Related Articles

Latest Articles