Sunday, November 1, 2026

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; കൺട്രോൾ റൂമിലേക്ക് വിളിച്ച യുവാവ് പിടിയിൽ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു. നൻമേനി സ്വദേശി സജീവനാണ് പിടിയിലായത്. ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നാണ് പോലീസ് പറയുന്നത്.

എന്നാൽ കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസുള്ള ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോഴിപ്പറമ്പിൽ എന്നയാളാണ് ഫോൺ ചെയ്തതെന്നു പോലീസ് കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരത്തെ പൊലീസ് കൺട്രോൾ റൂമിലേയ്‌ക്ക് വിളിച്ചാണ് പ്രതി ബോംബ് ഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ പോലീസ് ഭക്തരെ പുറത്താക്കി ക്ഷേത്രത്തിൽ പരിശോധന നടത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്.

തുടർന്ന് ഫോൺ കോളിൽ സംശയം തോന്നിയ പോലീസ് നമ്പർ ട്രാക്ക് ചെയ്ത് അന്വേഷണം വ്യാപിച്ചപ്പോഴാണ് സജീവനെ പിടികൂടിയത്. മാത്രമല്ല ഇയാൾ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Related Articles

Latest Articles