Friday, October 30, 2026

സഹപാഠിയുമായി പ്രണയം !14-കാരിയെ കമ്പിവടി കൊണ്ട് തല്ലിച്ചതച്ചതും കീടനാശിനി കുടിപ്പിച്ചും കൊല്ലാൻ ശ്രമിച്ച് പിതാവ്; പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

കൊച്ചി: സഹപാഠിയുമായുള്ള പ്രണയത്തിന്റെ പേരില്‍ വിദ്യാർത്ഥിനിയായ പതിനാലുകാരിയായ ക്രൂരമായി മര്‍ദിച്ചും കളനാശിനി കുടിപ്പിച്ചും കൊല്ലാന്‍ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മര്‍ദ്ദനമേറ്റും കളനാശിനി ഉള്ളില്‍ച്ചെന്നും അവശയായ പതിനാലുകാരി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവിനെ ആലുവ വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.

ഇക്കഴിഞ്ഞ 29-നാണ് പെണ്‍കുട്ടിയെ പിതാവ് അതിക്രൂരമായി മര്‍ദിച്ചത്. സഹപാഠിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇക്കാര്യം അടുത്തിടെ വീട്ടിലറിയുകയും പ്രണയബന്ധം ഉപേക്ഷിക്കാൻ പിതാവ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടി പ്രണയബന്ധം തുടര്‍ന്നതോടെ, കുട്ടിയെ കമ്പിവടി കൊണ്ട് പിതാവ് തല്ലി ചതയ്ക്കുകയും ബലംപ്രയോഗിച്ച് കളനാശിനിയും കുടിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെൺകുട്ടിയെ ബന്ധുക്കളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Latest Articles