Sunday, May 19, 2024
spot_img

അനഭിമിത സംഘടനകളുമായി ബന്ധം; രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിച്ചു; കര്‍ഷക നേതാവിന് എന്‍ഐഎയുടെ നോട്ടീസ്

ദില്ലി: ദില്ലിയിലെ അതിർത്തിയിലെ പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കർഷക സംഘടനാ നേതാവിന് സമൻസ് അയച്ച് എൻഐഎ. ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി(എൽബിഐഡബ്ല്യൂഎസ്) അദ്ധ്യക്ഷൻ ബൽദേവ് സിംഗ് സിർസയ്ക്കാണ് എൻഐഎ നോട്ടീസ് അയച്ചിരി്ക്കുന്നത്. കേന്ദ്ര സർക്കാരുമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണിത്.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസി‌ന്റെ നേതാക്കളിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബൽദേവിന് സമൻസ് അയച്ചിരിക്കുന്നത്. കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരർ നുഴഞ്ഞു കയറിയെന്ന് കേന്ദ്രം സുപ്രീം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഭീകരുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ സർക്കാർ അത് സ്ഥിരീകരിക്കണമെന്നും ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

ഖാലിസ്ഥാൻ സംഘടനകൾക്കെതിരേയും അവർ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനെക്കുറിച്ചുമാണ് എൻഐഎയുടെ അന്വേഷണം. ഇത്തരത്തിൽ ധനസഹായം സ്വീകരിച്ച സംഘടനകളുടെ പട്ടികയും എൻഐഎ തയ്യാറാക്കിയിട്ടുണ്ട്. ഈ വിഷയത്തിലും എൻഐഎയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Latest Articles