തളിപ്പറമ്പ്: മകളെ വീട്ടിൽവെച്ചു ലൈംഗീകമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പിതാവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനിയെ അധികൃതർ ആശുപത്രിയിലെത്തിച്ചിരുന്നു. വിദ്യാർത്ഥിനി പീഡനത്തിനിരയായെന്ന സംശയത്തെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ അരോളി കല്ലയ്ക്കൽ സ്വദേശി മുഹമ്മദ് ഷെരീഫിനെ (45) പൊലീസ് അറസ്റ്റു ചെയ്തു. വളപട്ടണം എസ്. ഐ കെ.വി രേഷ്മയുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്. 45 വയസുകാരനായ പിതാവിനെതിരെ പോക്സോ (POCSO) ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ ഈയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിദ്യാര്‍ത്ഥിനിക്കെതിരെ നിരന്തരം പീഡനം നടന്നവെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

