Monday, September 21, 2026

മാവേലിക്കരയില്‍ 6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; കഴുത്ത് മുറിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ : മാവേലിക്കരയില്‍ ആറുവയസുകാരിയായ മകളെ മഴുവുപയോഗിച്ച് കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കഴുത്തു മുറിച്ചായിരുന്നു ഇയാളുടെ ആത്മഹത്യാശ്രമം. ഇതിനെത്തുടർന്ന് ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതെസമയം “മകളെ മഹേഷ് കൊലപ്പെടുത്തിയത് ഏതോ വിരോധം നിമിത്തമാണെന്നാണു” എഫ്ഐആറിൽ പറയുന്നത്. മഹേഷിന് കുട്ടിയോടും അമ്മയോടും വിരോധമുണ്ടായിരുന്നെന്നാണു വിവരം.

ഇന്നലെ രാത്രി ഏഴര മണിയോടെയാണ് ആറു വയസ്സുകാരിയായ സ്വന്തം മകളെ മഹേഷ് മഴുവുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്ര എന്ന ആറ് വയസുകാരിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ, ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ഭീകര ദൃശ്യം കണ്ട് ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന് പ്രതി ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികൾ മഴു കാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും മഹേഷ് ശ്രമം നടത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്നു ഇയാൾ പിതാവ് മുകുന്ദൻ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ മരണപ്പെട്ടതറിഞ്ഞാണ് നാട്ടിലെത്തിയത്. മറ്റൊരു യുവതിയുമായി ഇയാളുടെ പുനർവിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി എന്നാണ് വിവരം.

Related Articles

Latest Articles