Saturday, May 4, 2024
spot_img

ഒഡിഷയിൽ ട്രെയിൻ ദുരന്തം; അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുമ്പുള്ള കൊറമാണ്ഡല്‍ എക്‌സ്പ്രസിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്ത്

ദില്ലി : രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കൊറമാണ്ഡല്‍ എക്‌സ്പ്രസ് അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുമ്പ് കോച്ചിനുള്ളിൽ നിന്ന് ചിത്രീകരിച്ചുവെന്ന് കരുതപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കോച്ച് വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളിയെയും ബെര്‍ത്തുകളില്‍ വിശ്രമിക്കുന്ന യാത്രക്കാരെയും വിഡിയോ ദൃശ്യങ്ങളില്‍ കാണാം.

ട്രെയിനില്‍ വലിയ ഒച്ചയോടെ എന്തോ വന്നിടിക്കുന്നതും യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിക്കുന്നതും പെട്ടെന്ന് കോച്ചിലെ വിളക്കുകൾ കെടുന്നതും വിഡിയോയിലുണ്ട്. യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ ആണിതെന്നാണു കരുതുന്നത്. വിഡിയോയുടെ ആധികാരികത നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.

ജൂൺ 2 ന് നടന്ന ദുരന്തത്തിൽ 288 പേർ മരിക്കുകയും ആയിരത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles