Wednesday, April 24, 2024
spot_img

ഈ ഇഷ്ടനിറങ്ങൾ പറയും നിങ്ങളുടെ സ്വഭാവഗുണങ്ങളും സവിശേഷതകളും!

നമ്മൾ തെരഞ്ഞെടുക്കുന്ന നിറങ്ങള്‍ക്ക് പുറകില്‍ കുറെയധികം അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. എല്ലാ നിറങ്ങള്‍ക്കും ആഴത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ട്. ഇതിനെ കുറിച്ച് പഠിക്കുന്നത് വളരെ രസകരമാണ്.

ഓരോ നിറത്തിനും നിരവധി ഭാവങ്ങളുണ്ട്, നിറത്തിന്റെ ഭാഷ വളരെ എളുപ്പം പഠിക്കാന്‍ കഴിയും. ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കാന്‍ കഴിയും.

മാത്രമല്ല വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോഴും ഒക്കെ നമ്മൾ അറിയാതെ നമ്മുടെ ഇഷ്ടനിറങ്ങൾ തിരഞ്ഞെടുക്കാറുള്ളവരാണ്.

ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം ആദ്യമേ പറഞ്ഞല്ലോ. ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു.

നീല

നീലനിറം ഇഷ്ടപ്പെടുന്നവർ വിശാല ഹൃദയത്തിനുടമയാണ്. അറിയാതെ പോലും മറ്റുള്ളവരെ ദ്രോഹിക്കരുതെന്ന പ്രകൃതമുള്ളവരായിരിക്കും. പൊതുവെ അലസരെന്നു തോന്നുമെങ്കിലും ഏറ്റെടുക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം ആത്മാർഥതയോടെ പൂർത്തീകരിക്കുന്നവരായിരിക്കും. എല്ലാ കാര്യങ്ങളിലും ഒന്നുരണ്ടു തവണ ആലോചിച്ചു മാത്രം പ്രവർത്തിക്കുന്നവരാണ്. കലാകാരന്മാരും കലാസ്വാദകരുമായിരിക്കും .

പച്ച

പ്രകൃതിയുടെ നിറമായ പച്ചനിറം ഇഷ്ടപ്പെടുന്നവർ പൊതുവെ അടുക്കും ചിട്ടയുമുള്ളവരായിരിക്കും. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ഇഷ്ടപെടുന്നവരായിരിക്കും ഇക്കൂട്ടർ .ശാന്ത സ്വഭാവമുള്ള ഇവർ ഊർജസ്വലരും സമാധാനപ്രിയരുമായിരിക്കും. ആർഭാടങ്ങളോട് താൽപര്യം കുറഞ്ഞവരാണ്. ഹൃദയവിശാലരും സത്യസന്ധരും ബന്ധങ്ങൾക്ക്‌ വില കൽപിക്കുന്നവരുമായ ഇക്കൂട്ടർ മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു കരുതും എന്ന കാര്യത്തിൽ ആകാംക്ഷ ഉളളവരാണ്. പ്രകൃതിദത്തമായ വസ്തുക്കൾ തെരഞ്ഞെടുക്കുന്നതിൽ അതീവ താൽപ്പര്യം കാണിക്കാറുണ്ട്.

ചുവപ്പ്

ധീരതയുടെ പ്രതീകമാണ് ചുവപ്പ് നിറം. ചുവപ്പ് നിറം ഇഷ്ടപ്പെടുന്നവർ നിശ്ചയദാർഷ്ട്യമുള്ളവരും ഊർജസ്വലരും ആധിപത്യ സ്വഭാവവുമുള്ളവരായിരിക്കും. പെട്ടെന്ന് പ്രതികരിക്കുന്ന ഇവർ ലക്ഷ്യബോധമുള്ളവരായിരിക്കും. സമൂഹത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇക്കൂട്ടർ സുഖലോലുപർ ആയിരിക്കും. തീവ്ര നിറമായ ചുവപ്പ് ഇഷ്ടപ്പെടുന്നവർ ഏതു കാര്യത്തെയും മത്സരബുദ്ധിയോടെ സമീപിക്കുന്ന പ്രകൃതക്കാരാണ്.

വെള്ള

ശാന്തതയുടെ പ്രതീകമാണ് വെള്ള നിറം. ലാളിത്യവും വിനയവും നന്മയും നിറഞ്ഞവരായിരിക്കും വെള്ള നിറം ഇഷ്ടപ്പെടുന്നവർ. ആത്മീയ കാര്യങ്ങളിൽ തൽപരരായിരിക്കുന്ന ഇവർ മറ്റുള്ളവർക്ക് പ്രചോദനമാകാൻ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും. ശുഭാപ്തിവിശ്വാസക്കാരായ ഇക്കൂട്ടർ തങ്ങളുടെ സന്തോഷത്തേക്കാളുപരി മറ്റുള്ളവർ സന്തോഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവരായിരിക്കും. വായനാശീലമുള്ളവരും ഏകാന്തത ഇഷ്ട്ടപ്പെടുന്നവരായിരിക്കും

കറുപ്പ്

കറുപ്പ് നിറം ഇഷ്ടപ്പെടുന്നവർ മനോധൈര്യം കൂടുതലായുള്ളവരായിരിക്കും. രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഇക്കൂട്ടർ സമൂഹത്തിൽ വേറിട്ട് നിൽക്കാൻ തൽപരരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായം കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടപ്രകാരമുള്ള തീരുമാനങ്ങൾ എടുക്കുന്നവരാണ് . കലാഹൃദയമുള്ളവരാണ്. ആത്മാർഥ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ഇക്കൂട്ടർക്കുണ്ട്. പൊതുവെ ഇവർ മുഖം നോക്കാതെ കാര്യം അവതരിപ്പിക്കുന്നവരാണ്‌.

വയലറ്റ്

വയലറ്റ് നിറം ഇഷ്ടപ്പെടുന്നവർ കലാപരമായി കഴിവുകൾ കൂടുതലുള്ള വ്യക്തികളായിരിക്കും. ആകർഷകമായ സംസാരം ഇവരുടെ മുഖമുദ്രയാണ്. കുടുംബബന്ധങ്ങൾക്കു വില കൽപ്പിക്കുന്ന ഇക്കൂട്ടർ ഭക്ഷണപ്രിയരുമായിരിക്കും. സദാപ്രസന്നരും ഊർജസ്വലരുമായിരിക്കും. പ്രതിസന്ധികളിൽ തളരാതെ മറ്റുള്ളവർക്കു പ്രചോദനമായി നിലനിൽക്കുന്നവരാണ് .

പിങ്ക്

ദയാലുക്കളും സ്നേഹമുള്ളവരുമാണ് പിങ്ക് നിറം ഇഷ്ടപ്പെടുന്നവർ. എല്ലാക്കാര്യങ്ങളിലും നിരീക്ഷണ പാടവം സൂക്ഷിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ സ്വഭാവം അളക്കുന്നതിനുള്ള കഴിവും ഉണ്ട്. ലജ്ജാശീലമില്ലാത്തവരാണ്. കുടുംബത്തിന് വേണ്ടി വളരെയധികം കഷ്ടപ്പാടുകൾ ഏറ്റെടുക്കുന്നവരാണ് ഇക്കൂട്ടർ .

മഞ്ഞ

മഞ്ഞ നിറം ഇഷ്ടപ്പെടുന്നവർ പുതിയകാര്യങ്ങൾ പഠിക്കുവാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ താല്പര്യമുള്ളവരാണ്. എപ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരും അത് നിലനിർത്താൻ വളരെയധികം ശ്രമിക്കുന്നവരുമായിരിക്കും. വിട്ടുവീഴ്ചാ മനോഭാവം ഇക്കൂട്ടരുടെ മുഖമുദ്രയാണ്. ശാന്തസ്വഭാവികളായ ഇവർ സൗഹൃദപ്രിയരായിരിക്കും.

(വിവരങ്ങൾക്ക് കടപ്പാട്)

Related Articles

Latest Articles