Tuesday, January 6, 2026

‘ചേട്ടാ ഉറപ്പാണ് പണികിട്ടും’: ഗാർഹിക പീഡനത്തിനെതിരെ ഹ്രസ്വചിത്രവുമായി ഫെഫ്‌ക

കേരളത്തിൽ ഉയരുന്ന സ്ത്രീധന സമ്പ്രദായത്തിനും ഗാര്‍ഹിക പീഡനങ്ങള്‍ക്കുമെതിരായ ബോധവത്‍കരണം ലക്ഷ്യമാക്കി ഒരു ഹ്രസ്വചിത്രവുമായി എത്തിയിരിക്കുകയാണ് ഫെഫ്‍ക. എസ്‍തര്‍ അനില്‍, ശ്രീകാന്ത് മുരളി തുടങ്ങിയവർ അഭിനയിച്ച ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഒന്നര മിനിറ്റു ദൈർഘ്യമുള്ള ചിത്രത്തിൽ സന്ദേശവുമായി മഞ്ജു വാര്യരും എത്തുന്നുണ്ട്.

“ഉറപ്പായും പണികിട്ടും, ഇത് പഴയ കേരളമല്ല…ഇവിടെ ഒരു സ്ത്രീയും ഒറ്റയ്ക്കല്ല.സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ, സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണ്. അനീതി നേരിടുന്ന ഓരോ പെൺകുട്ടിയും ഓർക്കുക നിങ്ങൾ ഒറ്റയ്ക്കല്ല. ഒരു സമൂഹം തന്നെ കൂടെയുണ്ടെന്നാണ് മഞ്ജു പറയുന്നത്.”

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്. വനിതാ ശിശുവികസന വകുപ്പിനുവേണ്ടിയാണ് ചിത്രം ചെയ്‌തിരിക്കുന്നത്‌. മന്ത്രി വീണ ജോര്‍ജ്, മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി പ്രമുഖര്‍ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles