Thursday, January 8, 2026

ചലച്ചിത്ര താരം ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി

കൊച്ചി : പ്രശസ്ത ചലച്ചിത്ര താരം ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി വിവാഹിതനായി.കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററിൽ നടന്ന വിവാഹ ചടങ്ങിൽ നാരായണന്‍ കുട്ടി-ഉഷ ദമ്പതികളുടെ മകള്‍ നയനയാണ് വിഷ്ണുവിന്റെ ജീവിത സഖിയായത്. കഴിഞ്ഞ നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

കൊച്ചിയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. പഠന കാലത്തെ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. ബിടെക്കിന് ശേഷം വിഷ്ണു യുകെയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുണ്ട്.

ഹരീഷ് പേരടിയുടേയും ബിന്ദുവിന്റേയും മൂത്ത മകനാണ് വിഷ്ണു. വൈദി എന്നു പേരുള്ള മറ്റൊരു മകന്‍ കൂടി ഇരുവര്‍ക്കുമുണ്ട്.

Related Articles

Latest Articles