Monday, April 29, 2024
spot_img

പാലിന് പൊന്നുംവിലയോ ?;പാൽ വില വർദ്ധനവിൽ അന്തിമ തീരുമാനം ഇന്ന് ,എട്ടു രൂപയുടെ വർദ്ധനവിന് ആവശ്യം, 6 രൂപ കൂടാൻ സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്നതിനുള്ള അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉണ്ടാവും.മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക.അതേസമയം വില വർദ്ധനയുടെ നേട്ടം ക്ഷീര ക‍‌ർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. നിലവിൽ കർഷകരിൽ നിന്ന് മിൽമ പാൽ സംഭരിക്കുന്നത് ലിറ്ററിന് 37 രൂപ മുതൽ 39 രൂപ വരെ നൽകിയാണ്. ഈ പാൽ മിൽമ വിൽക്കുന്നത് ലീറ്ററിന് 50 രൂപയ്ക്ക്.വില വർദ്ധനയുടെ നേട്ടം എല്ലായ്പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,.

മിൽമ ആവശ്യപ്പെടുന്നത് എട്ട് രൂപ 57 പൈസയുടെ വർദ്ധനവിനാണ്.എന്നാൽ സർക്കാർ അംഗീകരിക്കാൻ ഇരിക്കുന്നത് ആറ് രൂപ ആണ്.വർദ്ധിപ്പിക്കുന്ന തുകയിൽ 82% കർഷകർക്ക് നൽകുമെന്നാണ് മിൽമ പ്രഖ്യാപനം. ബാക്കി 18 ശതമാനം പ്രോസസിംഗ് ചാർജ് ആയി മിൽമയുടെ കയ്യിൽ എത്തും.കേരളത്തിൽ പ്രതിദിനം 16 ലക്ഷം ലിറ്റർ പാൽ വേണം. എന്നാൽ ഉൽപാദനം 13 ലക്ഷം ലിറ്റർ പാൽ മാത്രം ആണ്.ബാക്കി പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വലിയ നഷ്ടം സഹിച്ചാണ് എത്തിക്കുന്നത്

Related Articles

Latest Articles