Monday, May 6, 2024
spot_img

“യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിർക്കുന്നതെങ്ങനെ?” – സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറുടെ നടപടിയെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന്‍

സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറുടെ നടപടിയെ അനുകൂലിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന്‍. യോഗ്യതയുള്ള സംഘപരിവാര്‍ അനുകൂലികളെ സെനറ്റില്‍ നാമനിര്‍ദേശം ചെയ്യുന്നതിനെ എതിർക്കാനാകില്ലെന്നും സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“അക്കാദമീഷ്യന്റെ യോഗ്യതമാനിച്ച് ഗവര്‍ണര്‍ ചെയ്യുന്ന കാര്യത്തെ ഞങ്ങള്‍ എന്തിന് വിമര്‍ശിക്കണം? സംഘപരിവാര്‍ അനുകൂലികള്‍ ഉള്‍പ്പെട്ടതിനെ ഞങ്ങള്‍ എതിര്‍ക്കുന്നില്ലല്ലോ? അവരില്‍ കൊള്ളാവുന്നവരുണ്ട്, അവരെ എടുക്കുന്നതിന് എന്താണ് തടസ്സം? അവരെ എടുത്തോട്ടെ. സംഘപരിവാറിന്റെ ആളുകളെ മാത്രംവെച്ചുപോകുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. സംഘപരിവാറില്‍ കൊള്ളുന്നവരുണ്ടെങ്കില്‍ അവരെ എങ്ങനയാണ് എതിര്‍ക്കുക. കോണ്‍ഗ്രസില്‍ എല്ലാവരേയും വെക്കാന്‍ പറ്റില്ല, പറ്റുന്നവരെ എടുത്താല്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളത് സ്വീകരിക്കും. അത് ഗവര്‍ണറുടെ ഉത്തരവാദിത്തം. ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം.

രാഷ്ട്രീയം തിരിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. വന്നിരിക്കുന്നവര്‍ ആ പോസ്റ്റില്‍ ഇരിക്കാന്‍ യോഗ്യരാണോ എന്നാണ് പരിശോധിക്കുന്നത്. അവര്‍ യോഗ്യരല്ലാത്തവരാണ് എന്ന് തോന്നിയാല്‍ അതിനെതിരെ ശബ്ദിക്കും. പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്, തെരഞ്ഞെടുക്കപ്പെട്ടവരുടെ മുന്‍കാല കഥ അവര്‍ പരിശോധിക്കും. വിദഗ്ധ അക്കാദമീഷ്യന്‍ അല്ലെങ്കില്‍ പേരെടുത്ത് വിമര്‍ശിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധനപൂര്‍ത്തിയാക്കും.” – കെ സുധാകരൻ പറഞ്ഞു.

Related Articles

Latest Articles