Tuesday, May 21, 2024
spot_img

കത്തുവിവാദത്തിൽ‌ ഒടുവിൽ പാർട്ടി നടപടി;
കത്തുവിവാദത്തിൽ‌ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം

തിരുവനന്തപുരം : കോർപറേഷൻ കത്തുവിവാദത്തിൽ ഒടുവിൽ മൗനം അവസാനിപ്പിച്ച് സിപിഎം. സംഭവത്തിൽ മൂന്നംഗ അന്വേഷണ കമ്മിഷനെ സിപിഎം നിയോഗിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണു അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതിൽ തീരുമാനമുണ്ടായത്. സി.ജയൻബാബു, ഡി.കെ.മുരളി, ആർ.രാമു എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

മേയർ ആര്യ രാജേന്ദ്രന്റെയും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെയും കത്തുകളെക്കുറിച്ചും കമ്മിഷൻ അന്വേഷിക്കും. മേയര്‍ ആര്യ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയതെന്ന് പറയുന്ന കത്താണു വിവാദമായത്. കത്ത് എഴുതിയിട്ടില്ലെന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും പ്രതികരിച്ചു.

Related Articles

Latest Articles