സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തെ നിർമ്മാണ മേഖല സ്തംഭിച്ചു.പ്രധാനമായും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നിലച്ചത്.കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശിക 3,500 കോടിയിലേറെ രൂപയാണ്.ഇതിൽ പൊതു മരാമത്ത് വകുപ്പ് തന്നെ നൽകാനുള്ള കുടിശ്ശിക 900 കൊടിയിലേറെയാണ്.ഹൈ ടെക് കേരളമെന്ന സർക്കാർ വീമ്പിനിടയിലാണ് സംസ്ഥാനത്തെ നിർമ്മാണ മേഖല അപ്പാടെ സ്തംഭിച്ചിരിക്കുന്നത്.

