Wednesday, May 1, 2024
spot_img

പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; തൊടുപുഴയിൽ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്

ഇടുക്കി: പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്. തൊടുപുഴ പീരുമേടാണ് സംഭവം. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയിൽ സിപിഐ മുന്‍ പീരുമേട് മണ്ഡലം സെക്രട്ടറി ചന്ദ്രന്‍പിള്ള, വാഴൂര്‍ സോമന്‍ എംഎല്‍എയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് ആര്‍. വിനോദ് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ 3,15,000 രൂപ തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.

ഏലപ്പാറ മേലേപ്പറമ്പിൽ സിന്ധുമോള്‍ക്ക് അദ്ധ്യാപക ജോലി വാ​ഗ്‍ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2017ലാണ് പരാതിക്കാധാരമായ സംഭവം. പിഎസ്‌സിയില്‍ അദ്ധ്യാപക ജോലിയുടെ സപ്ലിമെന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് സിന്ധു. ഇത് മെയിന്‍ ലിസ്റ്റിലേക്ക് മാറ്റി നല്‍കാമെന്ന് പറഞ്ഞാണ് ഇരുവരും രണ്ട് തവണയായി പണം തട്ടിയെടുത്തത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles