Sunday, May 19, 2024
spot_img

പകര്‍പ്പവകാശ ലംഘനം; ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്കെതിരെ കേസെടുത്ത് പോലീസ്

പകര്‍പ്പവകാശ ലംഘനത്തിന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയ്‌ക്കും (Sundar Pichai) മറ്റ് അഞ്ച് പേർക്കുമെതിരെ എംഐഡിസി (Police) പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. ചലച്ചിത്ര നിര്‍മ്മാതാവ് സുനീല്‍ ദര്‍ശന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

2017ൽ പുറത്തിറങ്ങിയ തന്റെ ചിത്രമായ ഏക് ഹസീനാ തി ഏക് ദീവാന താ എന്ന സിനിമയുടെ അവകാശം താൻ ആർക്കും നൽകിയില്ലെങ്കിലും ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിൽ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ദർശൻ അവകാശപ്പെട്ടു. സിനിമ തന്റെ ബൗദ്ധിക സ്വത്താണെങ്കിലും വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്ത് നിരവധി ആളുകൾ പണം സമ്പാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.താൻ വർഷങ്ങളായി യുട്യൂബിൽ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും അതിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും അതിനാൽ കോടതിയെ സമീപിക്കേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles