Saturday, May 4, 2024
spot_img

തമ്പാനൂർ ബസ് ടെർമിനലിൽ തീപിടുത്തം; ആളപായമില്ല, അഗ്നിരക്ഷാസേന തീയണയ്ക്കാൻ ശ്രമം തുടരുന്നു

തമ്പാനൂർ: തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിലെ (KSRTC Bus Terminal) ആർടിഒ ഓഫീസിൽ തീപിടുത്തം. മാലിന്യം കൂട്ടിയിട്ട് കത്തിച്ചപ്പോൾ തീപടർന്നതാണെന്നാണ് സൂചന. രാവിലെയോടെയാണ് സംഭവം. ഫയർഫോഴ്‌സ് എത്തി തീ അണയ്‌ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ടെർമിനലിന്റെ അഞ്ചാം നിലയിലുള്ള ആർടിഒ ഓഫീസിലെ മുറിയ്‌ക്കുള്ളിലാണ് തീപിടുത്തം ഉണ്ടായത്. വളരെ ശ്രമകരമായാണ് അഗ്നിശമന സേന തീ (Thampanoor) അണയ്‌ക്കുന്നത്. പുക പുറത്തുപോകാനുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തീ അണയ്‌ക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർക്കും ആളപായമുള്ളതായി റിപ്പോർട്ടുകളില്ല.

Related Articles

Latest Articles