ബ്യൂണസ് അയേഴ്സ്: വിഷാംശം കലര്‍ന്ന മയക്കുമരുന്ന് ഉപയോഗിച്ച 20പേര്‍ മരിച്ചു. 74പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അര്‍ജന്റീനയിലാണ് സംഭവം നടന്നത്. മയക്കുമരുന്നില്‍ എന്താണ് ചേര്‍ത്തതെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ മയക്കുമരുന്ന് വാങ്ങിയവര്‍ അത് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നല്‍കി.
നിരവധി പേരെ വിഷബാധ കാരണം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ പലരും ഒരുമിച്ച് മയക്കുമരുന്ന് വാങ്ങി കഴിച്ചവരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇവരില്‍ ഹൃദയാഘാതം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന് സംശയിക്കുന്ന പത്തോളം പേരെ ഇതിനകം അറസ്റ്റു ചെയ്തു.

