Wednesday, October 14, 2026

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. രണ്ടാമത്തെ നിലയിലെ ഫ്ലാറ്റില്‍ നിന്നാണ് രണ്ട് യുവതികളുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ അഗ്നിശമന സേനാംഗങ്ങള്‍ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല. അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന 41 കാരനായ റൊമാനിയന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Latest Articles