റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന തകര്ത്തു. എന്നാല്, മിസൈലിന്റെ അവശിഷ്ടങ്ങള് പതിച്ച് ഒരു അറബ് വംശജന് പരുക്കേല്ക്കുകയും, ഒരു വീടിനും വാഹനത്തിനും ഭാഗികമായി കേടുപാടുകള് സംഭവിക്കുകയും ചെയ്തതായി അധികൃതര് അറിയിച്ചു.
ചൊവ്വാഴ്ച രാത്രി റിയാദിന് മുകളില് വെച്ച് രണ്ട് ഹൂതി ക്രൂയിസ് മിസൈലുകള് സൗദി വ്യോമപ്രതിരോധ സംവിധാനം തകര്ത്തിരുന്നു. ഇതിന്റെ അവശിഷ്ടങ്ങള് വീണ് നാല് പേര്ക്ക് പരിക്കേല്ക്കുകയും 15-ഓളം വീടുകള്ക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആക്രമണശ്രമവും തടഞ്ഞത്.
ഗള്ഫ് മേഖലയിലെ നിലവിലെ സംഘര്ഷ സാഹചര്യം കണക്കിലെടുത്ത് സൗദിയിലെ പ്രവാസികള്ക്കായി നോര്ക്ക – സൗദി ഹെല്പ്പ് ഡെസ്കും റിയാദിലെ ഇന്ത്യന് എംബസിയിലും ജിദ്ദയിലെ കോണ്സുലേറ്റിലും 24 മണിക്കൂറും പ്രവര്ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു.
അടിയന്തര ബന്ധപ്പെടേണ്ട നമ്പറുകള് :
ഇന്ത്യന് എംബസി, റിയാദ് (24 മണിക്കൂര് കണ്ട്രോള് റൂം):
ഫോണ്: +966 11 488 469
ടോള് ഫ്രീ: 800 247 1234 (സൗദിക്കുള്ളില് നിന്ന് മാത്രം)
വാട്സ്ആപ്പ്: +966 536 216 082 (സന്ദേശങ്ങള് മാത്രം)
ഇമെയില്: cw.riyadh@mea.gov.in
ഇന്ത്യന് കോണ്സുലേറ്റ് ജനറല്, ജിദ്ദ (24 മണിക്കൂര് കണ്ട്രോള് റൂം):
ഫോണ്: +966 12 261 4093, +966 556 122 301
വാട്സ്ആപ്പ്: +966 536 209 704 (സന്ദേശങ്ങള് മാത്രം)
ഇമെയില്: pbskcgi@gmail.com

